About KMF



പ്രിയപ്പെട്ടവരെ,


കുവൈറ്റിലെ ആതുരശുശ്രുഷ രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരുടെ പൊതുകൂട്ടായ്മയാണ് കേരളൈറ്റ്സ് മെഡിക്കൽ ഫോറം-കെ എം എഫ് കുവൈറ്റ് .കുവൈറ്റിൽ ആരോഗ്വ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വ്യത്യസ്ത വേദികൾ ഉണ്ടെങ്കിലും സർക്കാർ - സ്വകാര്യ മേഖലകളിലെ മലയാളികളായ നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, വിവിധ ടെക്നിഷ്യൻമാർ തുടങ്ങി എല്ലാവരെയും ഉൾക്കൊള്ളുന്ന പൊതുവേദിയാണ് കെ എം എഫ് കുവൈറ്റ് .കുവൈറ്റിൽ ആരോഗ്യ മേഖലയിൽ സേവനമനുഷ്ടിക്കുന്ന മലയാളികളുടെ ഉന്നമനവും, സഹജീവി സ്നേഹത്തിലധിഷ്ഠിതമായി കുവൈറ്റ് മലയാളി സമൂഹത്തിനുള്ള സഹായഹസ്തങ്ങളും, സർവ്വോപരി സമൂഹനന്മക്കായുള്ള കൂട്ടായ പ്രവർത്തനങ്ങളും, അംഗങ്ങളുടെ കലാ-സാംസ്കാരിക ഉന്നമനവുമാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, എക്സ്റേ ടെക്നീഷ്യൻമാർ, മെഡിക്കൽ- പാരാമെഡിക്കൽ ടെക്നിഷ്യൻമാർ തുടങ്ങി കുവൈറ്റ് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ പ്രൊഫഷണലുകൾക്കും ജാതി-മത രാഷ്ട്രീയ ലിംഗ ഭേദമന്യേ ഈ കൂട്ടായ്മയുടെ ഭാഗമായ് മാറാൻ കഴിയും. കുവൈറ്റിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന മലയാളികളായ മുഴുവൻ ആരോഗ്യപ്രവർത്തകരെയും ഈ കൂട്ടായ്മയിൽ അംഗങ്ങളാകാൻ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.

സ്നേഹപൂർവ്വം



ഗീത സുദർശൻ

പ്രസിഡന്റ്

+965 66398261

ലിജോ അടുക്കോലിൽ

ജനറൽ സെക്രട്ടറി

+965 66924313